09:18pm 10 November 2026
NEWS
മദ്യപാനികൾക്ക് സന്തോഷ വാർത്ത‌! വാതിൽപ്പടി മദ്യവിതരണം ബെവ്കോയുടെ സജീവ പരി​ഗണനയിൽ
10/08/2025  08:59 AM IST
nila
മദ്യപാനികൾക്ക്  സന്തോഷ വാർത്ത‌! വാതിൽപ്പടി മദ്യവിതരണം ബെവ്കോയുടെ സജീവ പരി​ഗണനയിൽ

ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മാതൃകയിൽ മദ്യവും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവം. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്ന് ബെവ്കോ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. സർക്കാർ അനുമതി നൽകിയാലുടൻ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണ് ബെവ്കോ. 

 ഓൺലൈൻ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താൽപര്യം അറിയിച്ചിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ ബെവ്കോ തയ്യാരാക്കുന്ന ആപ്പ് വഴി മദ്യം പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യം എത്തിച്ചുനൽകും. മദ്യം ഓൺലൈനായി വിതരണം ചെയ്യുന്നതിനുള്ള ആപ്പ് വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു എന്നാണ് റിപ്പോർട്ട്. 

23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശ. തിരിച്ചറിയൽ കാർഡുകൾ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്തു കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കാൻ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കുമെന്നും എംഡി പറഞ്ഞു. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കും. മദ്യ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും. 

കോവിഡ് കാലത്ത് മദ്യം ഓൺലൈനിലൂടെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതിൽപ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല. സർക്കാരും വേണ്ടത്ര താൽപര്യം കാണിച്ചില്ല. തിരഞ്ഞെടുപ്പ് വരുന്നതിനാൽ ബവ്കോ നിർദേശം സർക്കാർ പരിഗണിക്കാനിടയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img